ന്യൂട്രല്‍ അമ്പയര്‍മാരെ ഒഴിവാക്കുവാന്‍ ഒരുങ്ങി ഐസിസി

- Advertisement -

കൊറോണയുടെ പശ്ചാത്തലത്തില്‍ ന്യൂട്രല്‍ അമ്പയര്‍മാരെ ഒഴിവാക്കുവാന്‍ ഒരുങ്ങി ഐസിസി. അതാത് രാജ്യങ്ങളിലെ എലൈറ്റ് അമ്പയര്‍മാരാവും അന്താരാഷ്ട്ര അമ്പയര്‍മാരും ആവും ഇനി മുതല്‍ ഐസിസിയുടെ മത്സരങ്ങള്‍ നിയന്ത്രിക്കുക. കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ പല തരത്തിലുള്ള മാറ്റങ്ങളാണ് ക്രിക്കറ്റില്‍ ഐസിസി കൊണ്ടുവരുന്നത്.

ഇന്ത്യയുടെ അമ്പയര്‍മാരില്‍ ഐസിസിയുടെ അന്താരാഷ്ട്ര പാനലില്‍ അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ്മ, സി. ഷംസുദ്ദീന്‍, നിതിന്‍ മേനോന്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

Advertisement