കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്, ഉമിനീര്‍ വിലക്ക് എന്നീ തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കി ഐസിസി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അനില്‍ കുംബ്ലെ നയിക്കുന്ന ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളായ കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്സ്, ഉമിനിരീലെ വിലക്ക് തുടങ്ങിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി(സിഇസി). ടെസ്റ്റ് മത്സരത്തിനിടെ ഏതെങ്കിലും താരത്തിന് കോവിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഇനി മുതല്‍ ടീമുകള്‍ക്ക് പകരക്കാരന്‍ താരത്തെ വിളിക്കാം.

കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് പോലെ ഐസിസി മാച്ച് റഫറി ആവും അനുമതി നല്‍കേണ്ടത്. അതെ സമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഈ നിയമം ബാധകമല്ല. ഒട്ടേറെ എതിര്‍പ്പ് വന്നുവെങ്കിലും പന്തില്‍ ഉമിനീര്‍ ഉപയോഗം തടയുന്ന തീരുമാനവുമായി ഐസിസി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ആദ്യ സമയങ്ങളില്‍ ഈ മാറ്റവുമായി താരങ്ങള്‍ ഇഴുകി ചേരുന്നത് വരെ നിയമം കര്‍ക്കശമായി പാലിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി ഈ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ടീമിനെതിരെ ഐസിസി ടീമിനെതിരെ നടപടിയെടുക്കും. ആദ്യം മുന്നറിയിപ്പും പിന്നീട് അഞ്ച് റണ്‍സ് പെനാള്‍ട്ടിയും ആവും വിധിക്കുക.