സീസൺ അവസാനം വരെ ലല്ലാനയ്ക്ക് പുതിയ കരാർ

- Advertisement -

ലിവർപൂളിന്റെ മധ്യനിര താരം ലല്ലാന ക്ലബിൽ താൽക്കാലിക കരാർ ഒപ്പുവെച്ചു. ഈ മാസം അവസാനത്തോടെ കരാർ അവസാനിക്കാൻ ഇരിക്കെ ആണ് താരം താൽക്കാലിക കരാർ ഒപ്പുവെച്ചത്. സീസൺ ഓഗസ്റ്റ് വരെ നീളും എന്നതിനാൽ ഓഗസ്റ്റ് അവസാനം വരെയാകും ലല്ലാനയുടെ കരാർ. ഈ സീസണോടെ അവസാനത്തോടെ ക്ലബ് വിടാൻ നിൽക്കുന്ന താരമാണ് ലല്ലാന.

ക്ലബിൽ അവസരം കുറഞ്ഞതാണ് താരത്തിന്റെ ആൻഫീൽഡിൽ നിന്ന് അകറ്റുന്നത്. പുതിയ കരാർ ഒപ്പുവെച്ചത് കൊണ്ട് പ്രീമിയർലീഗ് കിരീടം ഉയർത്തി കൊണ്ട് ക്ലബ് വിടാം ലല്ലാനയ്ക്ക് ആകും. ലിവർപൂളിന് ഇനി പ്രീമിയർ ലീഗിൽ രണ്ട് വിജയങ്ങളെ കിരീടം ഉറപ്പിക്കാൻ വേണ്ടതുള്ളൂ.

Advertisement