അമ്പയറെ വിമർശിച്ചതിന് ഗില്ലിന് പിഴ, ഇന്ത്യൻ താരങ്ങൾക്ക് മൊത്തം മാച്ച് ഫീയും പിഴയായി നഷ്ടമാകും

Newsroom

Picsart 23 06 12 13 14 50 785
Download the Fanport app now!
Appstore Badge
Google Play Badge 1

ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് കൂടുതൽ തിരിച്ചടികൾ. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് അവരുടെ മുഴുവൻ മാച്ച് ഫീയും പിഴ ചുമത്തി. കാമറൂൺ ഗ്രീൻ ക്യാച്ചിനെ തേർഡ അമ്പയർ ശരിവച്ചതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിനും പിഴ ലഭിച്ചു.

ഇന്ത്യ 23 06 12 13 15 00 543

സ്ലോ ഓവർ റേറ്റിന ഓസ്‌ട്രേലിയക്ക് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തി. ഒരു ഓവർ വൈകിയാൽ മാച്ച് ഫീയുടെ 20% ആണ് പിഴ. ഇന്ത്യ 5 ഓവറും ഓസ്ട്രേലിയ 4 ഓവറും വൈകിയാണ് പന്ത് എറിഞ്ഞത്.

ടെസ്റ്റിന്റെ നാലാം ദിവസം തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചതിന് ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനും നടപടി നേരിടേണ്ടിവരും എന്ന് ഐ സി സി അറിയിച്ചു. ഒരു അന്താരാഷ്ട്ര മത്സരത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊതു വിമർശനമോ അനുചിതമായ അഭിപ്രായമോ സംബന്ധിച്ച ആർട്ടിക്കിൾ 2.7 ഗിൽ ലംഘിച്ചു. യുവ ഓപ്പണർക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയതായി ഐസിസി പ്രസ്താവനയിൽ പറയുന്നു.