2018ലെ ഐസിസി ടീം പ്രഖ്യാപിച്ചു, കോഹ്‍ലി നായകന്‍, ബുംറയ്ക്കും ഇരു ടീമുകളിലും സ്ഥാനം

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏകദിന-ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാെന്ന നിലയിലും തിളങ്ങിയ വിരാട് കോഹ്‍ലിയെയാണ് ഇരു ടീമുകളുടെയും നായകനായി ഐസിസി തിരഞ്ഞെടുത്തത്. ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാണ്ടില്‍ നിന്നും മൂന്ന് വീതം താരങ്ങള്‍ ഇടം പിടിച്ചപ്പോള്‍ ഏകദിന ടീമില്‍ ഇംഗ്ലണ്ടില്‍ നിന്ന് നാലും ഇന്ത്യയില്‍ നിന്ന് നാല് പേരും ഇടം പിടിച്ചു.

ടെസ്റ്റ് ടീമില്‍ വിരാട് കോഹ്‍ലിയ്ക്ക് പുറമെ ഋഷഭ് പന്തും ജസ്പ്രീത് ബുംറയുമാണ് ടീമില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. ഏകദിനത്തില്‍ കോഹ്‍ലിയ്ക്കൊപ്പം രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലിടം പിടിച്ചു.

ടെസ്റ്റ് ടീം: ടോം ലാഥം, ദിമുത് കരുണാരത്നേ, കെയിന്‍ വില്യംസണ്‍, വിരാട് കോഹ്‍ലി, ഹെന്‍റി നിക്കോളസ്, ഋഷഭ് പന്ത്, ജേസണ്‍ ഹോള്‍ഡര്‍, കാഗിസോ റബാഡ, നഥാന്‍ ലയണ്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് അബ്ബാസ്

ഏകദിന ടീം: രോഹിത് ശര്‍മ്മ, ജോണി ബൈര്‍സ്റ്റോ, വിരാട് കോഹ്‍ലി, ജോ റൂട്ട്, റോസ് ടെയിലര്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട‍്‍ലര്‍, മുസ്തഫിസുര്‍ റഹ്മാന്‍, റഷീദ് ഖാന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ