ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക 1.6 മില്യൺ അമേരിക്കന്‍ ഡോളര്‍

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക $1.6 മില്യൺ അമേരിക്കന്‍ ഡോളര്‍. റണ്ണേഴ്സപ്പിന് $800,000 ആണ് സമ്മാനത്തുകയായി ലഭിയ്ക്കുക. വിജയികള്‍ക്ക് 12 കോടിയോളം ഇന്ത്യന്‍ രൂപയാണ് ലഭിയ്ക്കുക. റണ്ണേഴ്സപ്പിന് 6 കോടിയ്ക്കടുത്ത് രൂപ ലഭിയ്ക്കും. മത്സരം സമനിലയിലാകുകയാണെങ്കില്‍ ഇത് ഇരു ടീമുകള്‍ക്കായി പങ്കുവയ്ക്കുക.

ജൂൺ 18ന് സൗത്താംപ്ടണിൽ ഇന്ത്യയും ന്യൂസിലാണ്ടും ആണ് ഫൈനലിൽ ഏറ്റുമുട്ടുക. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ സിഇഒ ജെഫ് അലര്‍ഡൈസ് ആണ് ഫൈനലിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചത്.  മറ്റു ടീമുകള്‍ക്കുള്ള സമ്മാനത്തുക ചുവടെ കാണാം.

Screenshot From 2021 06 14 22 20 39