ലോകകപ്പിനു ശേഷം ഇയാന്‍ ഗൗള്‍ഡ് വിരമിക്കും

- Advertisement -

ഇംഗ്ലണ്ടിന്റെ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് ലോകകപ്പിനു ശേഷം ക്രിക്കറ്റ് അമ്പയറിംഗില്‍ നിന്ന് വിരമിയ്ക്കും. ഐസിസിയുടെ ലോകകപ്പിനായുള്ള 16 അംഗ അമ്പയര്‍മാരുടെ പാനലില്‍ ഇടം പിടിച്ച 61 വയസ്സുകാരന്‍ 2006ലാണ് അമ്പയറിംഗ് രംഗത്തേയ്ക്ക് എത്തുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലായി 250 അന്താരാഷ്ട്ര മത്സരങ്ങള്‍ ഗൗള്‍ഡ് നിയന്ത്രിച്ചിട്ടുണ്ട്.

ഇത് നാലാമത്തെ ലോകകപ്പിലാണ് ഇയാന്‍ ഗൗള്‍ഡ് മത്സരങ്ങള്‍ നിയന്ത്രിക്കുവാന്‍ എത്തുന്നത്.

Advertisement