ഡിപേയ്ക്ക് വീണ്ടും പരിക്ക്

ബാഴ്സലോണയുടെ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേയ് വീണ്ടും പരിക്കിന്റെ പിടിയിൽ. താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റതായി ക്ലബ് അറിയിച്ചു. ഒരു മാസത്തോളം ഡിപേയ് പുറത്തായേക്കും. നാളെ നടക്കുന്ന ഫ്രാങ്ക്ഫർടിന് എതിരായ യൂറോപ്പ ലീഗ് സ്ക്വാഡിൽ താരം ഇല്ല.

സാവി പരിശീലകനായി എത്തിയത് മുതൽ പരിക്ക് കാരണം സ്ഥിരമായി ഡിപേയ് ബുദ്ധിമുട്ടുന്നുണ്ട്. ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ എത്തിയ ഡിപേയ്ക്ക് ക്ലബിൽ നല്ല തുടക്കം ആയിരുന്നു ലഭിച്ചിരുന്നത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ പരിക്ക് താരത്തിന് പ്രശ്നമായി എത്തി.