താൻ എല്ലാവരെയും പോലെ, പക്ഷെ വികാരങ്ങൾ നിയന്ത്രിക്കുന്നു: ധോണി

താൻ ബാക്കിയുള്ളവരെ പോലെ എല്ലാ വികാരങ്ങളും ഉള്ള മനുഷ്യൻ ആണെന്നും എന്നാൽ തന്റെ വികാരങ്ങളെ മറ്റുള്ളവരെക്കാൾ നന്നായി നിയന്ത്രിക്കുകയാണ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് ലോകത്ത് ക്യാപ്റ്റൻ കൂൾ ആയാണ് ധോണി അറിയപ്പെടുന്നത്. എന്നാൽ ബാക്കിയുള്ളവരെ പോലെ തനിക്ക് എല്ലാ വികാരങ്ങളും ഉണ്ടെന്ന് ധോണി വെളിപ്പെടുത്തി.

എന്താണ് അടുത്തതായി ചെയ്യാൻ ഉള്ളത് എന്നാണ് തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനേക്കാൾ നല്ലതെന്ന് ധോണി പറഞ്ഞു. അടുത്തതായി തനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്നും ആരെ അടുത്തതായി തനിക്ക് ഉപയോഗിക്കാൻ പറ്റുമെന്നുമുള്ള ആലോചന വന്നാൽ തനിക്ക് തന്റെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ പറ്റുമെന്നും ധോണി പറഞ്ഞു.

തനിക്ക് ദേഷ്യവും നിരാശയും എല്ലാം ഉണ്ടാവാറുണ്ടെന്നും എന്നാൽ താൻ അതൊക്കെ നിയന്ത്രിക്കുകയാണ് ചെയ്യാറുളളതെന്നും ധോണിപറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ അടുത്ത നീക്കത്തെ മുൻകൂട്ടി കാണാൻ സമയമുണ്ടെന്നും എന്നാൽ ടി20 ക്രിക്കറ്റിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ധോണി പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous articleകാർ അപകടത്തിൽ പെട്ട് അഗ്വേറൊ
Next articleഒഡീഷ എഫ് സിയുടെ ജേഴ്സി എത്തി