ഹസി കൊറോണ നെഗറ്റീവ് ആയി

Img 20210508 024242
- Advertisement -

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിങ് പരിശീലകനായ മൈക്കിൾ ഹസി കൊറോണ നെഗറ്റീവ് ആയി‌. കൊറോണ പോസിറ്റീവ് ആയിരുന്ന ഹസിയെയും ബാലാജിയെയും ഇന്നലെ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. ഹസി ഡെൽഹിയിൽ നിന്ന് തന്നെ നെഗറ്റീവ് ആയിരുന്നു എന്ന് ചെന്നൈ സി ഇ ഒ കാശി പറഞ്ഞു. ഒരു ടെസ്റ്റ് കൂടെ നെഗറ്റീവ് ആയാൽ ഹസിക്ക് നാട്ടിലേക്ക് പോകാൻ ആകും.

ഓസ്ട്രേലിയ ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതിനാൽ മാൽഡീവ്സ് വഴിയാണ് ഓസ്ട്രേലിയൻ താരങ്ങൾ പോകുന്നത്. ഒരു നെഗറ്റീവ് റിസൾട്ട് കൂടെ വന്നാൽ ഹസിക്ക് യാത്ര സൗകര്യം ഒരുക്കും എന്നും ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു.

Advertisement