മൈക്കൽ ഹസ്സി ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിലേക്ക് മൈക്കൽ ഹസ്സിയെയും ഡേവിഡ് സാക്കറിനെയും ഉള്‍പ്പെടുത്തി. ഈ രണ്ട് ഓസ്ട്രേലിയയ്ക്കാരെയും കോച്ചിംഗ് കൺസള്‍ട്ടന്റ് ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. മാത്യു മോട്സ് മുഖ്യ കോച്ചായിട്ടുള്ള സംഘത്തിൽ രണ്ട് സഹ പരിശീലകരും ഉണ്ട്. റിച്ചാര്‍ഡ് ഡോസൺ, കാര്‍ള്‍ ഹോപ്കിന്‍സൺ എന്നിവരാണ് അവര്‍.

സാക്കര്‍ ഇംഗ്ലണ്ട് പുരുഷ ടീമിന്റെ ബൗളിംഗ് കോച്ചായി 2010 മുതൽ 2015 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ടീമിനൊപ്പം ചേരും. അതേ സമയം മൈക്കൽ ഹസ്സി ലോകകപ്പിന് വേണ്ടി മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.