കമൽപ്രീത് സിംഗ് ഒഡീഷ എഫ് സിയിലേക്ക്

- Advertisement -

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ഒഡീഷ എഫ് സി ഒരു മികച്ച സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ യുവതാരമായ കമൽ പ്രീത് സിംഗിനെയാണ് ഒഡീഷ എഫ് സി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കമൽ പ്രീതിനായി വൻ തുക തന്നെ ഒഡീഷ ചിലവഴിക്കേണ്ടി വരും.

രണ്ടു സീസൺ മുമ്പ് ഏകദേശ 80 ലക്ഷത്തോളം നൽകി ആയിരുന്നു ഈസ്റ്റ് ബംഗാൾ മിനേർവയിൽ നിന്ന് കമൽ പ്രീതിനെ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ വലിയ ട്രാൻസ്ഫർ തുക നൽകിയാലെ താരത്തെ ഒഡീഷയ്ക്ക് ലഭിക്കുകയുള്ളൂ. ഒരു വർഷത്തെ കരാർ കൂടെ കമൽ പ്രീതിന് ഈസ്റ്റ്ബംഗാളിൽ ബാക്കിയുണ്ട് എന്നാണ് വിവരം.

രണ്ടു സീസൺ മുമ്പ് മിനേർവയെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് കമൽ പ്രീത്. റൈറ്റ് ബാക്ക് പൊസിഷനിൽ ആണ് താരം കളിക്കുന്നത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കമൽ പ്രീത്. ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 19 ടീമുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement