ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ആരോഗ്യപരമായ മത്സരം ടീമിന് ഗുണം ചെയ്യും

ഇന്ത്യന്‍ നിരയില്‍ എല്ലാ കളിക്കാരും മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും ഇവരെല്ലാം തമ്മില്‍ ആരോഗ്യപരമായ മത്സരമാണുള്ളതെന്നും അത് ടീമിന് മികച്ച കാര്യമാണെന്നും അഭിപ്രായപ്പെട്ട് വിരാട് കോഹ്‍‍ലി.

ഇന്ത്യന്‍ ടീമിന് ഇത് മികച്ച സാധ്യതയാണ്, എല്ലാവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ തനിക്ക് കാര്യം എളുപ്പമാണെന്ന് വിരാട് പറഞ്ഞു. പേസ് നിരയില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും പരിക്ക് മാറി ജസ്പ്രീത് ബുംറയും മടങ്ങിയെത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്തരാകുമെന്ന് കോഹ്‍ലി പറഞ്ഞു. ദീപക് ചഹാര്‍ തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleഇന്ന് സബാൻ കോട്ടക്കലിന് ആദ്യ അങ്കം, കെ ആർ എസ് കോഴിക്കോടിനെതിരെ
Next article“ആരാധകർ തമ്മിലുള്ള പ്രശ്നങ്ങൾ സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കരുത്” – ജിങ്കൻ