ഇന്ന് സബാൻ കോട്ടക്കലിന് ആദ്യ അങ്കം, കെ ആർ എസ് കോഴിക്കോടിനെതിരെ

കഴിഞ്ഞ സെവൻസ് സീസണിൽ അത്ഭുതങ്ങൾ കാണിച്ച സബാൻ കോട്ടക്കൽ ഇന്ന് തങ്ങളുടെ പുതിയ സീസണിലെ ആദ്യ അങ്കത്തിന് ഇറങ്ങുന്നു. ഒതുക്കുങ്ങലിൽ നടക്കുന്ന റോയൽ കപ്പിന്റെ രണ്ടാം ദിവസം നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ ആണ് നേരിടുക. വിജയ പ്രതീക്ഷയിൽ തന്നെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

സബാൻ കോട്ടക്കൽ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമായിരുന്നു. ഇത്തവണയും ആ നേട്ടങ്ങൾ ആവർത്തിക്കുകയാകും സബാന്റെ ലക്ഷ്യം. മമ്മദ്, ബ്രൂസ് തുടങ്ങിയ പ്രധാന താരങ്ങൾ ഒക്കെ സബാന്റെ ഒപ്പം ഇത്തവണയും ഉണ്ട്. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ ആകാത്ത കെ ആർ എസ് കോഴിക്കോട് ഇത്തവണ മികച്ച ടീമുമായാണ് എത്തുന്നത്. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.