Home Tags Sri Lanka Cricket

Tag: Sri Lanka Cricket

ശ്രീലങ്ക ക്രിക്കറ്റിന് ഇനി പുതിയ സെലക്ഷന്‍ കമ്മിറ്റി

ശ്രീലങ്കയ്ക്ക് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ആറംഗ സെലക്ഷന്‍ കമ്മിറ്റിയെയാണ് നിയമിച്ചത്. ശ്രീലങ്കയുടെ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് മന്ത്രി നമല്‍ രാജപക്സയാണ് ഈ...

പ്രശ്നങ്ങള്‍ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും

ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും. വാസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി ശ്രീലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി ചുമതലയേറ്റെടുത്ത വാസ് മൂന്ന് ദിവസത്തിന് ശേഷം വേതനം സംബന്ധിച്ച...

വിദേശ കോച്ചുമാരുടേതിന് തുല്യമായ വേതനം ആവശ്യപ്പെട്ടതായിരുന്നു താന്‍ ചെയ്ത തെറ്റ് – ചാമിന്ദ വാസ്

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി ചുമതലയെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ് തന്റെ രാജി സമര്‍പ്പിച്ച ചാമിന്ദ വാസിനെതിരെ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിട്ട കാര്യം മുന്‍ താരം ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പ്...

ലങ്ക പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28ന് ആരംഭിക്കുവാന്‍ ബോര്‍ഡിന്റെ അംഗീകാരം

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീളുന്ന ലങ്ക പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന...

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഔദ്യോഗികമായി മാറ്റി വെച്ചതറിയിച്ച് ലങ്കന്‍ ബോര്‍ഡ്

ശ്രീലങ്കയില്‍ ജൂണില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20യ്ക്കുമായി എത്തേണ്ടിയിരുന്ന ഇന്ത്യന്‍ ടീം അതിന് എത്തുകയില്ലെന്ന് അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്. നേരത്തെ തന്നെ പരമ്പര മാറ്റി വയ്ക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇന്നാണ് ലങ്കന്‍ ബോര്‍ഡിന്റെ ഔദ്യോഗിക...

സെലക്ഷന്‍ പാനലിനെ വീണ്ടും പുനഃക്രമീകരിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്

9 മാസത്തെ കാലാവധി മാത്രമുള്ള നിലവിലെ സെലക്ഷന്‍ പാനലിനെ പുനഃക്രമീകരിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. നിലവിലെ ചെയര്‍മാന്‍ അശാന്ത ഡി മെല്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബ്രെണ്ടന്‍ കുറുപ്പുവും ഹേമന്ത വിക്രമരത്നേയും പാനലില്‍ നിന്ന്...

ലോകകപ്പില്‍ ടീമിനെ സഹായിക്കുവാനുള്ള ശ്രീലങ്ക ക്രിക്കറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് മഹേല

ശ്രീലങ്ക ക്രിക്കറ്റിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയ്ക്കുവാന്‍ വേണ്ടി മഹേല ജയവര്‍ദ്ധനേയോട് ലോകകപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎലില്‍ നാലാം കിരീടത്തിലേക്ക് നയിച്ച് ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേലയുടെ...

കരുണാരത്നേയ്ക്ക് പിഴ

ടെസ്റ്റ് നായകന്‍ ദിമുത് കരുണാരത്നേയ്ക്കെതിരെ ബോര്‍ഡുമായുള്ള കളിക്കാരുടെ കരാര്‍ ലംഘിച്ചതിനുള്ള പിഴയ ചുമത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 7000 യുഎസ് ഡോളറാണ് പിഴയായി ബോര്‍ഡ് വിധിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിനു കരുണാരത്നെ...

മുന്‍ ലങ്കന്‍ നായകന് രണ്ട് വര്‍ഷത്തെ വിലക്ക്

മുന്‍ ലങ്കന്‍ നായകന്‍ സനത് ജയസൂര്യയെ അഴിമതി ആരോപണങ്ങള്‍ സമ്മതിച്ചതിനു രണ്ട് വര്‍ഷത്തെ വിലക്കുമായി ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യങ്ങളിലും താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇടപെടുവാന്‍ ആകില്ല. ഐസിസിയുടെ അഴിമതി...

സെലക്ടറുടെ ജോലി ചെയ്യേണ്ട, കോച്ചായി മാത്രമിരുന്നാല്‍ മതിയെന്ന് ഹതുരുസിംഗയോട് ശ്രീലങ്കന്‍ ബോര്‍ഡ്

ടൂറില്‍ സെലക്ടറുടെ ജോലിയില്‍ നിന്ന് ശ്രീലങ്കയുടെ കോച്ച് ഹതുരുസിംഗയെ ഒഴിവാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബ്രിസ്ബെയിനിലെ കനത്ത തോല്‍വിയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം. ഇനി മുതല്‍ ടീം മാനേജരും ക്യാപ്റ്റനും അടങ്ങുന്ന...

ശ്രീലങ്കയ്ക്ക് പുതിയ സെലക്ഷന്‍ പാനല്‍

ശ്രീലങ്കയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ശ്രീലങ്കന്‍ ബോര്‍ഡിന്റെ പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിച്ച് കായിക മന്ത്രി ഫൈസര്‍ മുസ്തപ്പ. പാനലിനെ നയിക്കുക അസാന്ത ഡി മെല്‍ ആണ്. മുന്‍ പേസ്...

തന്നെ ബലിയാടാക്കിയെന്ന് പറഞ്ഞ് ആഞ്ചലോ മാത്യൂസ്

ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ക്കും കോച്ചിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഞ്ചലോ മാത്യൂസ്. ഏഷ്യ കപ്പ് പരാജയത്തിനു ശേഷം തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. ടീമിന്റെ പരാജയത്തിനെത്തുടര്‍ന്ന് താരത്തിനോട് സെലക്ഷന്‍ കമ്മിറ്റിയും കോച്ചും ക്യാപ്റ്റന്‍സി ഒഴിയുവാന്‍...

ഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക്

ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയതിനു പിന്നില്‍ രണ്ട് പെരുമാറ്റ ചട്ട ലംഘനങ്ങളാണ് കാരണം. രണ്ടാം...

ശ്രീലങ്കന്‍ മന്ത്രിതല പ്രതിനിധിയ്ക്ക് യോഗങ്ങളില്‍ നിരീക്ഷകനായി പങ്കെടുക്കാം: ഐസിസി

ശ്രീലങ്ക ക്രിക്കറ്റിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ശ്രീലങ്കന്‍ കായിക മന്ത്രിയുടെ പ്രതിനിധിയ്ക്ക് ഐസിസിയുടെ ബോര്‍ഡ്, ഫുള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നിരീക്ഷകനായി പങ്കെടുക്കാമെന്ന് അറിയിച്ച് ഐസിസി. ശ്രീലങ്ക ക്രിക്കറ്റിന്റെ ചുമതല ഇപ്പോള്‍ രാജ്യത്തെ കായിക...

ഐസിസി നടപയുണ്ടെങ്കിലും ചന്ദിമലിനു പിന്തുണയുമായി ശ്രീലങ്ക

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കാരണത്തിനു ഐസിസിയുടെ വിലക്ക് നേരിട്ടുവെങ്കിലും താരത്തിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്നാണ് ശ്രീലങ്ക ക്രിക്കറ്റിന്റെ തീരുമാനം. ഐസിസി നടപടി കാരണം വിന്‍ഡീസിനെതിരെ ബാര്‍ബഡോസ് ടെസ്റ്റ് നഷ്ടമായെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്തത്...
Advertisement

Recent News