ഹസന്‍ അലി ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ സാധ്യതയില്ല

- Advertisement -

ഏറെ കാലമായി തന്നെ വിട്ട് മാറാത്ത പുറത്തിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകുവാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ പാക് പേസര്‍ ഹസന്‍ അലി ഒരുങ്ഹിയിരുന്നു. എന്നാല്‍ താരത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ റീഹാബ് പ്രക്രിയയില്‍ നിന്ന് മികച്ച രീതിയില്‍ ഫലം ലഭിയ്ക്കുന്നതിനാല്‍ ശസ്ത്രക്രിയ വേണ്ടി വരില്ലെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ന്യൂറോ സര്‍ജ്ജന്‍ ആസിഫ് ബഷീര്‍, സ്പൈനല്‍ തെറാപ്പിസ്റ്റ് പ്രൊഫ്. പീറ്റര്‍ ഒസുള്ളിവന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് താരം ഇപ്പോള്‍ റീഹാബ് നടപടികള്‍ ചെയ്യുന്നത്. സെപ്റ്റംബര്‍ 2019ല്‍ പുറം വേദന കാരണം താരം ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് പിന്മാറിയിരുന്നു.

പിഎസ്എലിന് മുമ്പ് താരം ആരോഗ്യം വീണ്ടെടുത്തുവെങ്കിലും പിന്നീട് വീണ്ടും കാര്യങ്ങള്‍ വഷളാകുകയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞാഴ്ച നടത്തിയ രണ്ട് മണിക്കൂര്‍ ഓണ്‍ലൈന്‍ റീഹാബിലേഷന്‍ സെഷന് ശേഷം താരത്തിന് മികച്ച പുരോഗതിയാണുള്ളതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

Advertisement