പരിക്ക് ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് അംല പുറത്ത്

പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്തതിനാല്‍ ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് ഹാഷിം അംല വിട്ട് നില്‍ക്കുമെന്ന് സൂചിപ്പിച്ചു. മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യ്ക്കുമായാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. അടുത്ത് കഴിഞ്ഞ സിംബാബ്‍വേ ടൂറില്‍ നിന്നും ഹാഷിം അംല വിട്ടു നിന്നുരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിനു പരിക്കേറ്റത്. തുടര്‍ന്ന് മൂന്ന് ആവ്ച താരത്തിനു മെഡിക്കല്‍ ടീം വിശ്രമം അനുവദിക്കുകയായിരുന്നു.

സിംബാബ്‍വേ പരമ്പരയ്ക്ക് അംലയ്ക്ക് പകരം ഡീന്‍ എല്‍ഗാറിനു ദക്ഷിണാഫ്രിക്ക അവസരം നല്‍കിയെങ്കിലും താരം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.

Previous articleസ്പാനിഷ് നിരയെ സ്പെയിനിൽ ചെന്ന് തീർത്ത് ഇംഗ്ലണ്ട്
Next articleഗോകുലം കേരള എഫ് സി ട്വിറ്ററിൽ മടങ്ങിയെത്തി!