“എല്ലാം മോശം പന്തുകൾ ആയിരുന്നു, സെഞ്ച്വറിയേക്കാൾ സന്തോഷം ആ ഓവറിൽ”

Picsart 22 12 02 14 28 30 472

പാകിസ്താനെതിരായ ടെസ്റ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഹാരി ബ്രൂക് താൻ നേടിയ സെഞ്ച്വറിയേക്കാൾ തനിക്ക് സന്തോഷം നൽകിയത് സാഹിദ് മഹ്മൂദിന്റെ ഓവറിൽ 27 റൺസ് അടിച്ചതാണ് എന്ന് പറഞ്ഞു.

Picsart 22 12 02 14 28 45 022

വെള്ളിയാഴ്ച റാവൽപിണ്ടിയിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം 116 പന്തിൽ 153 റൺസ് ബ്രൂക്ക് അടിച്ചിരുന്നു‌. കളിയുടെ 83-ാം ഓവറിൽ രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും സഹിതം സാഹിദ് മഹമൂദിനെ 27 റൺസ് ആണ് ബ്രൂക്ക് അടിച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലണ്ട് കളിക്കാരന്റെ ഒരു ഓവറിലെ ഏറ്റവും വലിയ സ്കോർ ആണിത്.

Picsart 22 12 02 14 28 45 022

“അവയെല്ലാം മോശം പന്തുകളായിരുന്നു, ഞാൻ അവയെ ശരിക്കും അടിക്കാൻ ശ്രമിച്ചു. സെഞ്ച്വറിയേക്കാൾ ആ ഓവറിലാണ് ഞാൻ സന്തുഷ്ടൻ,” സ്കൈ സ്പോർട്സിൽ സംസാരിക്കവെ ബ്രൂക്ക് പറഞ്ഞു.

19 ഫോറും 5 സിക്സും അടങ്ങുന്നത് ആയിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 101 ഓവറിൽ 657 റൺസ് അടിച്ചാണ് ആൾ ഔട്ട് ആയത്.