വെസ്റ്റിൻഡീസ് 283 റൺസിന് പുറത്ത്, ഓസ്ട്രേലിയക്ക് കൂറ്റൻ ലീഡ്

Newsroom

Picsart 22 12 02 15 46 54 934
Download the Fanport app now!
Appstore Badge
Google Play Badge 1

പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റിൽ വെസ്റ്റിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 283 റൺസിന് അവസാനിച്ചു. ഓസ്ട്രേലിയ 315 ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഓസ്ട്രേലിയ വീണ്ടും ബാറ്റു ചെയ്യാനും ഇറങ്ങി. വെസ്റ്റിൻഡീസിനായി ഇന്ന് ഓപ്പണർമാരായ ചന്ദ്രപോളും ബ്രെത്വൈറ്റും മാത്രമാണ് തിളങ്ങിയത്. ബ്രെത് വൈറ്റ് 66 റൺസും ചന്ദ്രപോൾ 51 റൺസും എടുത്തു. വേറെ ആരും കാര്യമായി തിളങ്ങി.

ഓസ്ട്രേലിയ 22 12 02 15 46 54 934

ഓസ്ട്രേലിയക്ക് വേണ്ടു സ്റ്റാർക്കും കമ്മിൻസും 3 വിക്കറ്റ് വീതം വീഴ്ത്തി. ലിയോൺ 2 വിക്കറ്റും ഗ്രീൻ, ഹസെല്വൂഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 598 റൺസ് എടുത്തിരുന്നു.

ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ ഇരിക്കുകയാണ്‌. ഓസ്ട്രേലിയ ഇപ്പോൾ 349 റൺസ് മുന്നിൽ ആണ്.