ഹൈദരാബാദ് എഫ് സി മൊഹമ്മദ് നവാസിനെ ഗോൾ കീപ്പർ ആയി എത്തിക്കും

Newsroom

Picsart 22 12 02 13 46 07 871
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്ക് കാരണം ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പായ കട്ടിമണിക്ക് പകരം ഹൈദരാബാദ് എഫ് സി ഒരു പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കുന്നു. മുംബൈ സിറ്റിയുടെ ഗോൾ കീപ്പർ ആയ മൊഹമ്മദ് നവാസ് ആകും ഹൈദരാബാദ് എഫ് സിയിൽ എത്തുക. ഈ വരുന്ന ജനുവരി മുതൽ ആകും നവാസ് ഹൈദരാബാദിന്റെ ഗോൾകീപ്പർ ആവുക എന്ന് ബ്രിഡ്ജ് റിപ്പോർട്ട് ചെയ്യുന്നു‌.

ഹൈദരാബാദ് എഫ് സി 22 12 02 13 46 19 981

ഈ സീസണിൽ ഇതുവരെ നവാസ് മുംബൈ സിറ്റിക്ക് ആയി ഇറങ്ങിയിട്ടില്ല. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളോളം താരം ഐ എസ് എല്ലിൽ കളിച്ചിരുന്നു‌. ഇതുവരെ മുംബൈ സിറ്റിക്കും എഫ് സി ഗോവക്കും വേണ്ടി 60 ഐ എസ് എൽ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയിലൂടെ ഉയർന്നു വന്നത് താരം 2018ൽ ഗോവയുടെ ബി ടീമിനൊപ്പം ചേർന്നു. പിന്നീട് ഗോവക്ക് ഒപ്പം ഐ എസ് എല്ലിൽ അരങ്ങേറുകയുൻ ചെയ്തു.

https://thebridge.in/isl/mohammad-nawaz-set-to-sign-for-hyderabad-fc-37614