തീപ്പൊരി ഇന്നിംഗ്സുമായി ഹര്‍മ്മന്‍പ്രീത് കൗര്‍, ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

Harmanpreetkaur

ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ 333/5 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. സ്മൃതി മന്ഥാന(40), ഹര്‍ലീന്‍ ഡിയോള്‍(58) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യയ്ക്ക് സഹായകരമായപ്പോള്‍ 111 പന്തിൽ പുറത്താകാതെ 143 റൺസ് നേടിയ ഹര്‍മ്മന്‍പ്രീതിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യയെ രണ്ടാം മത്സരത്തിലും മേൽക്കൈ നൽകിയത്.

18 ഫോറും 4 സിക്സും അടക്കം ആയിരുന്നു കൗറിന്റെ ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ ഹര്‍ലീനുമായി താരം 213 റൺസ് കൂട്ടുകെട്ടാണ് നേടിയത്.