ഹർമൻപ്രീത് ആദ്യ ഏകദിനത്തിന് ഉണ്ടാകില്ല

Img 20210920 143330

മൂന്ന് ഏകദിന മത്സരങ്ങളുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം നാളെ ആരംഭിക്കാൻ ഇരിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിക്കില്ല. താരത്തിന് പരിക്ക് ആണ്. നേരത്തെ നടന്ന സന്നാഹ മത്സരത്തിലും ഹർമൻപ്രീത് കളത്തിലിറങ്ങിയിരുന്നില്ല. സെപ്റ്റംബർ 24-ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുമ്പ് താരം പരിക്ക് മാറി എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. ഹർമൻ പ്രീതിന് പകരം യസ്തിക ഭാട്ടിയ കളിക്കാൻ ആണ് സാധ്യത.

Previous articleകോവിഡ് പോരാളികൾക്ക് ആദരം, നീല ജേഴ്സിൽ ആർസിബി ഇറങ്ങും
Next articleഅമ്പാടി റായ്സ്ഡുവിന്റെ പരിക്ക് സാരമുള്ളതല്ല