ധോണിയെയും രോഹിത് ശർമ്മയെയും മറികടന്ന് ഹർമൻപ്രീത് കൗർ

Photo: Twitter/@BCCIWomen

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയേയും രോഹിത് ശർമ്മയെയും മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരമായി ഹർമൻപ്രീത് കൗർ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ ആറാം മത്സരത്തിന് ഗ്രൗണ്ടിൽ ഇറങ്ങിയതോടെയാണ് ഹർമൻപ്രീത് കൗർ റെക്കോർഡ് സ്വന്തമാക്കിയത്. താരത്തിന്റെ ഇന്ത്യൻ ജേഴ്സിയിലെ 100മത്തെ ടി20 മത്സരമായിരുന്നു ഇത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമ്മയും 98 മത്സരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ടി20യിൽ കളിച്ചത്. വനിതാ ക്രിക്കറ്റിൽ 100 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന പത്താമത്തെ താരമാണ് ഹർമൻപ്രീത് കൗർ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള അവസാന ടി20 മത്സരം ഇന്ത്യ തോറ്റിരുന്നു. 105 റൺസിനാണ് ഇന്ത്യൻ തോറ്റത്.

Previous articleകേരള സന്തോഷ് ട്രോഫി ടീം ഇനി എഫ് സി ഗോവയ്ക്ക് എതിരെ
Next articleലിവർപൂൾ കുതിപ്പ് തടയാൻ ബ്രെണ്ടൻ റോഡ്‌ജെയ്‌സ് ഇന്ന് ആൻഫീൽഡിൽ