ഇന്ത്യക്ക് തിരിച്ചടി, ഓസ്ട്രേലിയക്കെതിരെ പാണ്ട്യ പുറത്ത്

- Advertisement -

ഓസ്ട്രലിയക്കെതിരെയുള്ള പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പരിക്ക് മൂലം ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ട്യക്ക് പരമ്പര നഷ്ട്ടമാകും. രണ്ടു ടി20 മത്സരങ്ങളും 5 ഏകദിന മത്സരങ്ങളും താരത്തിന് നഷ്ട്ടമാകും. പുറം ഭാഗത്തിനേറ്റ പരിക്കേറ്റാണ് പാണ്ട്യക്ക് വിനയായത്. താരത്തെ കൂടുതൽ പരിശീലനങ്ങൾക്കായി ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. പാണ്ട്യക്ക് പകരമായി രവീന്ദ്ര ജഡേജയെ ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. അതെ സമയം ടി20 മത്സരങ്ങൾക്ക് പകരക്കാരനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ ഓസ്ട്രലിയയിൽ നടന്ന ഏകദിന മത്സരവും ഹർദിക് പാണ്ട്യക്ക് നഷ്ടമായിരുന്നു. കോഫി വിത്ത് കരൺ പരിപാടിയിലെ വിവാദ പരാമർശങ്ങളെ തുടർന്ന് താരത്തെ ബി.സി.സി.ഐ വിലക്കിയതിനെ തുടർന്നാണ് താരത്തിന് പരമ്പര നഷ്ടമായത്. ഫെബ്രുവരി 24ന് വിശാഖപട്ടണത്ത് വെച്ചാണ് ഇന്ത്യയുടെ ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം.

Advertisement