ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലായി ബൗളിംഗ് ചെയ്യാന്‍ സമയമായി – ആകാശ് ചോപ്ര

Hardikpandya

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലായി ബൗളിംഗ് ചെയ്ത് തുടങ്ങേണ്ട സമയമായി എന്ന് പറഞ്ഞ് മുന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് ഇത് അനിവാര്യമാണെന്നും ചോപ്ര പറഞ്ഞു. കഴി‍ഞ്ഞ കുറെ കാലമായി ടീമിന് വേണ്ടി താരം ബൗളിംഗ് ദൗത്യം ഏറ്റെടുത്തിട്ടില്ല.

ഐപിഎലിലും വളരെ കുറച്ച് മാത്രമാണ് താരം ബൗളിംഗിലേര്‍പ്പെട്ടിട്ടുള്ളത്. ഐസിസി ടി20 ലോകകപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളിൽ നടക്കാനിരിക്കുന്നതിനാൽ തന്നെ ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും താരം ബൗളിംഗ് ആരംഭിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുകയാണ്.

ശ്രീലങ്കയ്ക്കെതിരെ ജൂലൈ 13ന് ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യയുടെ പരമ്പരയിൽ താരം ബൗളിംഗ് പുനരാരംഭിക്കേണ്ട സമയം ആയെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

Previous articleഫ്രഞ്ച് ഓപ്പൺ ജേതാവിനെ തകർത്തു ഒന്നാം സീഡ് ആഷ് ബാർട്ടി വിംബിൾഡൺ ക്വാർട്ടറിൽ
Next articleബ്രസീലിയൻ യുവതാരം മാർക്കോസ് പോളോ അത്ലറ്റിക്കോ മാഡ്രിഡിൽ