ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലെ വിക്കറ്റിനെ ഷോക്കര്‍ എന്ന് വിശേഷിപ്പിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. ഇരു ടീമുകള്‍ക്കും ബാറ്റിംഗ് ദുഷ്കരമായ സ്പിന്‍ പിച്ചായിരുന്നു രണ്ടാം ടി20യിൽ ഒരുക്കിയത്. ഇരു മത്സരങ്ങളിലെ പിച്ചുകളും ടി20 മത്സരങ്ങള്‍ക്കായുള്ള പിച്ചായിരുന്നില്ലെന്നാണ് ഹാര്‍ദ്ദിക് പ്രതികരിച്ചത്.
99 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കുറിച്ചത്. റാഞ്ചിയിലെ ആദ്യ പിച്ചിൽ റൺസ് ഒഴുകിയെങ്കിലും ആ പിച്ചും പരമ്പരാഗത ടി20 വിക്കറ്റ് അല്ലെന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്.
രണ്ടാം ഇന്നിംഗ്സിൽ കൂടുതൽ സ്പിന്‍ ഉണ്ടായിരുന്നുവെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.