ലിൻഡെലോഫിനെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

20230130 015608
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ വിക്ടർ ലിൻഡെലോഫിനെ സ്വന്തമാക്കാനുള്ള ഇന്റർ മിലാൻ ശ്രമങ്ങൾ നടക്കില്ല. ലിംഡെലോഫിനെ ലോണിൽ അയക്കാനോ വിൽക്കാനോ തയ്യാറല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലിൻഡെലോഫിനെ ടീമിൽ ആവശ്യമുണ്ട് എന്ന് ടെൻ ഹാഗ് തീരുമാനിക്കുക ആയിരുന്നു.

ലിൻഡെലോഫ് 161553

ഇന്റർ മിലാന്റെ അവരുടെ സെന്റർ ബാക്കായ സ്ക്രിനിയർ പി എസ് ജിയിലേക്ക് പോകുന്നതിന് പകരക്കാരനായാണ് ഇന്റർ ലിൻഡലോഫൊനെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇനി അവർ പകരം വേറെ സെന്റർ ബാക്കിനെ തേടേണ്ടു വരം. ലിൻഡെലോഫ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ സ്ഥിരം സാന്നിദ്ധ്യമല്ല എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ പ്രധാന താരമായി തന്നെ ലിൻഡെലോഫിനെ കാണുന്നു.

റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് യുണൈറ്റഡിൽ ഇപ്പോൾ പ്രധാന സെന്റർ ബാക്കുകൾ. അതു കഴിഞ്ഞാണ് ലിൻഡലോഫും മഗ്വയറും വരുന്നത്. 27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ് ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.