ഹാര്‍ദ്ദിക്കിന്റെ മടങ്ങി വരവ് ഇന്ത്യയെ കരുത്തരാക്കുന്നു, ടി20യില്‍ ഫലം അപ്രവചനീയം

Sports Correspondent

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഫേവറൈറ്റുകളെ പറയുക അസാദ്ധ്യമാണെന്ന് വിരേന്ദര്‍ സേവാഗ്. ടി20 ഫോര്‍മാറ്റിലെ ഫലം അപ്രവചനീയമാണെന്നും ഒരു കളിക്കാരന്‍ വിചാരിച്ചാല്‍ മത്സര ഗതി മാറ്റിയെടുക്കാമെന്നും വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഒരു പ്രവചനം അസാധ്യമാണ്.

എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നതെന്ന് സേവാഗ് പറഞ്ഞു. ഹാര്‍ദ്ദിക്കിന്റെ നിലവാരത്തിലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലക്ക് എത്തുമ്പോള്‍ തന്നെ ടീമെന്ന നിലയില്‍ ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നുവെന്നും സേവാഗ് വ്യക്തമാക്കി.