പൊള്ളാർഡ് ആണ് തന്റെ പ്രചോദനമെന്ന് ഹർദിക് പാണ്ഡ്യ

- Advertisement -

മുംബൈ ഇന്ത്യൻസിൽ തന്റെ സഹ താരമായ വെസ്റ്റിൻഡീസ് താരം കിറോൺ പൊള്ളാർഡ് ആണ് തന്റെ പ്രചോദനമെന്ന് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. രാജ്യത്തിന് വേണ്ടിയും മുംബൈ ഇന്ത്യൻസിന് വേണ്ടിയും പൊള്ളാർഡ് മത്സരങ്ങൾ അവസാനിപ്പിക്കുന്നത് തനിക്ക് എന്നും പ്രചോദനം ആണെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഹർദിക് പാണ്ഡ്യ. മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയിരുന്നു. പൊള്ളാർഡിന്റെ ബാറ്റിംഗ് തനിക്ക് അടുത്ത് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഐ.പി.എല്ലിൽ തനിക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്നും മത്സരങ്ങൾ എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ താൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും പൊള്ളാർഡ് പറഞ്ഞു.

Advertisement