താൻ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാരണം സൗരവ് ഗാംഗുലിയാണെന്ന് ഹർഭജൻ സിംഗ്

Photo: Reuters
- Advertisement -

തന്റെ കരിയറിൽ താൻ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാരണം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. സൗരവ് ഗാംഗുലിയുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും 100 മത്സരങ്ങൾ കളിക്കില്ലായിരുന്നെന്നും ഹർഭജൻ സിംഗ് പറഞ്ഞു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ സിംഗ്.

കരിയറിന്റെ ഒരു ഘട്ടത്തിൽ തന്നെ ആരും പിന്തുണക്കാതിരുന്ന ഘട്ടത്തിൽ സൗരവ് ഗാംഗുലിയാണ് തനിക്ക് വേണ്ട പിന്തുണ നൽകിയതെന്നും ഹർഭജൻ പറഞ്ഞു. ഈ കാര്യത്തിൽ സൗരവ് ഗാംഗുലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഒരു ഘട്ടത്തിൽ തന്നെ പിന്തുണക്കുന്നവർ ആരെന്ന് അറിയാത്ത ഘട്ടത്തിൽ സൗരവ് ഗാംഗുലി നൽകിയ പിന്തുണയാണ് തന്നെ ഒരു നിർഭയനായ ഒരു ബൗളർക്കി മാറ്റിയതെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

തനിക്ക് പല ഘട്ടത്തിലും സെലക്ടർമാരുടെ പിന്തുണ പോലും ഇല്ലായിരുന്നെന്നും വേറെ ആരെങ്കിലും ആ സമയത്ത് ക്യാപ്ത്യനായിരുനെങ്കിൽ തന്നെ ഇത്രത്തോളം പിന്തുണക്കുമായിരുന്നെന്ന് കരുതുന്നില്ലെന്നും ഹാർഭജൻ സിംഗ് പറഞ്ഞു.

Advertisement