തന്റെ പരിക്ക് സാരമുള്ളതല്ല, എന്നാല്‍ കുറച്ച് കൂടി മെച്ചപ്പെടുവാനുണ്ട് – രോഹിത് ശര്‍മ്മ

- Advertisement -

ഐപിഎലിനിടെ തനിക്കേറ്റ് ഹാംസ്ട്രിംഗ് പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെടുവാനുണ്ടെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഐപിഎലിനിടെയേറ്റ പരിക്കിനെത്തുടര്‍ന്ന് താരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

പിന്നീട് താരത്തിന് ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയപ്പോളും പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുവാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. തന്റെ ഹാംസ്ട്രിംഗ് നല്ല രീതിയിലാണുള്ളതെങ്കിലും അതിനെ ശക്തിപ്പെടുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് താരം വ്യക്തമാക്കി.

താന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലാണ് ഇപ്പോളുള്ളതെന്നും ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളുമായാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും ബാക്കി ആളുകള്‍ എന്ത് പറയുന്നുവെന്നുത് തന്നെ ബാധിക്കുന്നില്ലെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് വ്യക്താക്കി.

Advertisement