നന്ദി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്! ഈ അവസരത്തിനായി – ഹാമിള്‍ട്ടണ്‍ മസകഡ്സ

Sports Correspondent

രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി എന്ന കാരണത്താല്‍ സിംബാബ്‍വേ ക്രിക്കറ്റ് ടീമിനെ വിലക്കിയ ഐസിസി തീരുമാനത്തിന് ശേഷം സിംബാബ്‍വേയ്ക്ക് ജൂലൈയില്‍ വന്ന വിലക്കിന് ശേഷം ക്രിക്കറ്റിനുള്ള അവസരം വന്നിരിക്കുന്നത് ബംഗ്ലാദേശില്‍ അഫ്ഗാനിസ്ഥാനും കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ്. വിലക്ക് മൂലം ലോക ടി20 ക്വാളിഫയറില്‍ ടീമിന് കളിക്കാനായില്ലെങ്കിലും ബൈ ലാറ്ററലോ ഇതുപോലെയുള്ള ത്രിരാഷ്ട്ര പരമ്പരോ കളിക്കുന്നതില്‍ ടീമിന് വിലക്കില്ല.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ആയിരുന്നു സിംബാബ്‍വേയുടെ ആദ്യ പ്രതികരണമെങ്കിലും ബംഗ്ലാദേശ് ബോര്‍ഡിന്റെ സഹായഹസ്തങ്ങളാണ് ടീമിനെ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുപ്പിക്കുവാന്‍ സഹായിച്ചത്. ഈ സഹായത്തിന് ബോര്‍ഡിനോട് ഏറെ നന്ദിയുണ്ടെന്നാണ് ഈ പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമയ്ക്കുന്ന സിംബാബ‍്‍വേ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ സൂചിപ്പിച്ചത്.