അസ്ഗര്‍ അഫ്ഗാനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടം, ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് പുതിയ നായകന്‍

- Advertisement -

സ്ഥിരം ക്യാപ്റ്റനായ അസ്ഗര്‍ അഫ്ഗാനിസ്ഥാന് പകരം ഏകദിനത്തില്‍ ഗുല്‍ബാദിന്‍ നൈബിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിച്ച് അഫ്ഗാനിസ്ഥാന്‍. വരുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ നയിക്കുവാനുള്ള ചുമതല അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ഗുല്‍ബാദിന്‍ നൈബിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

അഫ്ഗാനിസ്ഥാന് വേണ്ടി വലിയ വിജയങ്ങളിലേക്ക് ടീമിനെ നയിച്ച അസ്ഗര്‍ അഫ്ഗാനിസ്ഥാനു പകരം ലോകകപ്പിനു രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയുള്ള ഈ മാറ്റം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ വലിയൊരു ഞെട്ടലാണ്ടുക്കായിരിക്കുന്നത്. നാല് വര്‍ഷം ടീമിനെ നയിച്ച ശേഷമാണ് അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പുറത്ത് പോകുന്നത്. പുതിയ നായകനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗുല്‍ബാദിന്‍ നൈബ് അസ്ഗറിനു ഇതുവരെ ടീമിനെ നല്ല രീതിയില്‍ നയിച്ചതിനു നന്ദി അറിയിക്കുകയും ചെയ്തു.

Advertisement