ഐസിസി മാച്ച് റഫറിമാരുടെ പാനലിലേക്കുള്ള ആദ്യ വനിതയായി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി

- Advertisement -

ഐസിസി അന്താരാഷ്ട്ര മാച്ച് റഫറിമാരുടെ പാനലിലേക്ക് ആദ്യമായി നിയമിക്കപ്പെടുന്ന വനിത താരമെന്ന ബഹുമതി നേടി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി. 2008-09 സീസണില്‍ ആദ്യമായി ചുമതല നോക്കിയ ലക്ഷ്മി മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20യിലും മാച്ച് റഫറിയായി ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്ററെന്ന നിലയിലും മാച്ച് റഫറിയെന്ന നിലയിലും നീണ്ട കാലത്തെ കരിയറുള്ള താരമാണ് ലക്ഷ്മി.

തനിയ്ക്ക് ഈ അവസരം നല്‍കിയതിനു ഐസിസിയോടും ബിസിസിഐയുടെ ഉദ്യോഗസ്ഥരോടും ക്രിക്കറ്റിലെ തന്റെ സീനിയര്‍മാരോടും തന്നെ പിന്തുണച്ച കുടുംബത്തിനു കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് ലക്ഷ്മി അറിയിച്ചു.

Advertisement