“ആധുനിക ലോകം കണ്ട ഏറ്റവും മികച്ച കായിക താരമാണ് ധോണി”

ആധുനിക കായിക ലോകം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൻ. അത്കൊണ്ട് തന്നെ ധോണിയുടെ വിരമിക്കൽ തീരുമാനം താരത്തിന് സ്വയം എടുക്കാനുള്ള അവകാശം ഉണ്ടെന്നും കിർസ്റ്റൻ പറഞ്ഞു.

മഹേന്ദ്ര സിംഗ് അവിശ്വസനീയമായ കഴിവുള്ള താരമാണെന്നും അദ്ദേഹത്തിന്റെ ബുദ്ധിയും ശാന്തതയും വേഗതയും അദ്ദേഹത്തെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്‍തനാക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു. അത്കൊണ്ട് ധോണിക്ക് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും വേറെ ഒരാളും അതിൽ ഇടപെടേണ്ടതില്ലെന്നും ഗാരി കിർസ്റ്റൻ പറഞ്ഞു.

ഇന്ത്യയെ പരിശീലിപ്പിച്ചത് താൻ ഒരുപാട് ഇഷ്ട്ടപെട്ടിരിന്നുവെന്നും തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച അനുഗ്രഹം ആണെന്നും ഗാരി കിർസ്റ്റൻ പറഞ്ഞു.