ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ട് താരം

- Advertisement -

ന്യൂസിലാണ്ട് താരം ഗ്രാന്റ് എലിയട്ട് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും താരം വിരമിക്കുന്നതായി ഇന്നലെ അറിയിക്കുകയായിരുന്നു. ടി20 ബ്ലാസ്റ്റില്‍ ബ്രിമിംഗാം ബെയേഴ്സിനു വേണ്ടിയുള്ള മത്സരത്തിനു ശേഷമാണ് താരത്തിന്റെ തീരുമാനം. തന്റെ ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുന്നതില്‍ നിന്ന് പരാജയപ്പെട്ടതിനു ശേഷമാണ് ഈ അറിയിപ്പ് വന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എലിയട്ട് വിരമിച്ചിരുന്നു. 5 ടെസ്റ്റുകളിലും 83 ഏകദിനങ്ങളിലും 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും താരം ന്യൂസിലാണ്ടിനായി ജഴ്സി അണിഞ്ഞിട്ടുണ്ട്.

Advertisement