ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

Photo: Twitter/@englandcricket
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിവസം മത്സരം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തിട്ടുണ്ട്. 38 റൺസുമായി ബെൻ സ്റ്റോക്‌സും 39 റൺസുമായി ഒലി പോപ്പുമാണ് ക്രീസിലുള്ളത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതുവരെ 76 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളി 44 റൺസും ടോം സിബിലെ 36 റൺസും ജോ ഡെൻലി 25 റൺസും ജോ റൂട്ട് 27 റൺസെടുത്തും പുറത്തായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹാരാജും നോർജെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 4 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിൽ സമനിലയിലാണ്.

Advertisement