സ്മിത്തിന്റെ അര്‍ദ്ധ ശതകം വിഫലം, പരാജയമറിയാതെ വിന്‍ഡീസ് ബോര്‍ഡ് ടീം

- Advertisement -

ഗ്ലോബല്‍ ടി20 കാനഡയില്‍ പരാജയമെന്തെന്നറിയാതെ ക്രിക്കറ്റ് വിന്‍ഡീസ് ടീം. തുടര്‍ച്ചയായ നാലാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ടൊറോണ്ടോയ്ക്കായി അര്‍ദ്ധ ശതകം നേടി സ്റ്റീവ് സ്മിത്ത് തിളങ്ങിയെങ്കിലും വിന്‍ഡീസ് നിരയുടെ വിജയം തടുക്കാന്‍ ടീമിനായില്ല. ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ 20 ഓവറില്‍ 128/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. സ്മിത്ത് 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡാരെന്‍ സാമി(23*), ആന്റണ്‍ ഡെവ്സിച്ച്(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജസ്റ്റിന്‍ ഗ്രീവ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവെം ഹോഡ്ജ്, ഡര്‍വാല്‍ ഗ്രീന്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ജസ്റ്റിന്‍ ഗ്രീവ്സ് ബാറ്റിംഗിലും തിളങ്ങി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 14.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ടീം ജേതാക്കളായി. ഗ്രീവ്സ് 45 റണ്‍സ് നേടിയപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 37 റണ്‍സും ബ്രണ്ടന്‍ കിംഗ്(30*), നിക്കോളസ് പൂരന്‍(15*) എന്നിവരും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement