ഗില്ലിനും പന്തിനും ഫിഫ്റ്റി, ഇന്ത്യ കുതിയ്ക്കുന്നു

Sports Correspondent

Pantgill
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ കരുതുറ്റ നിലയിൽ. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ശുഭ്മന്‍ ഗിൽ – ഋഷഭ് പന്ത് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഒപ്പമെത്തിയ ശേഷം മത്സരത്തിൽ ഇന്ത്യന്‍ ആധിപത്യമാണ് കണ്ടത്.

Gillpant

ഇരുവരും ചേര്‍ന്ന് 138 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 205/3 എന്ന നിലയിലാണ്. 432 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. ഗിൽ 86 റൺസും പന്ത് 82 റൺസും നേടിയാണ് ക്രീസിലുള്ളത്.