അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമായി ക്രിസ് ഗെയില്‍, പതിനായിരം ഏകദിന റണ്‍സും പൂര്‍ത്തിയാക്കി

ഗ്രനേഡയില്‍ ബാറ്റ്സ്മാന്മാരുടെ ദിവസമായി ഇന്ന് വിന്‍ഡീസ് ഇംഗ്ലണ്ട് പോരാട്ടം മാറുമ്പോള്‍ യഥേഷ്ടം റണ്ണടിച്ച് കൂട്ടി ക്രിസ് ഗെയിലും. തന്റെ വെടിക്കെട്ട് ഇന്നിംഗ്സിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമായി ഗെയില്‍ ഇന്ന് മാറുകയായിരുന്നു. തന്റെ ഇന്നിംഗ്സിനെ ഗെയില്‍ 8 സിക്സ് നേടുകയും ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുകയും ചെയ്തിരുന്നു. തന്റെ ഇന്നിംഗ്സിനിടെ ഏകദിനത്തില്‍ 300 സിക്സുകള്‍ നേടുവാനും യൂണിവേഴ്സ് ബോസിനായി.

അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിന്‍ഡീസ് 18 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയിട്ടുണ്ട്. 50 പന്തില്‍ നിന്ന് 91 റണ്‍സുമായി ക്രിസ് ഗെയില്‍ ക്രീസില്‍ നില്‍ക്കുന്നു. കൂട്ടായി ഡാരെന്‍ ബ്രാവോയാണുള്ളത്. വിജയിക്കുവാന്‍ വിന്‍ഡീസ് 419 റണ്‍സാണ് നേടേണ്ടത്.

Previous articleജെംഷെഡ്പൂരിന്റെ കരുത്തിൽ തകർന്ന് ബെംഗളൂരു എഫ്‌സി
Next articleഎമിറേറ്റ്സിൽ ആഴ്‌സണലിന്റെ ബേൺമൗത്ത്‌ വധം, അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ!!