ന്യൂസിലാണ്ടിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് അതി ശക്തമെന്നതില്‍ ഏറെ സന്തോഷം

Newzealand

ലോകകപ്പ് നടക്കുന്ന വര്‍ഷത്തില്‍ മികച്ച ബെഞ്ച് സ്ട്രെംഗ്ത്ത് ഉള്ള ടീമായി ന്യൂസിലാണ്ട് മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. ഐപിഎല്‍ കളിക്കാനുള്ള താരങ്ങളെ ഒഴിവാക്കിയാണ് ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലാണ്ട് പ്രഖ്യാപിച്ചത്.

പരമ്പര 3-0ന് വിജയിച്ച ടീമില്‍ ഡെവണ‍് കോണ്‍വേ, ഗ്ലെന്‍ ഫിലിപ്പ്സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഫിന്‍ അല്ലെന്‍ എന്നിവര്‍ പ്രമുഖ താരങ്ങളുടെ അഭാവം ടീമിന് തോന്നിപ്പിക്കാതെയുള്ള പ്രകടനമാണ് പുറത്തെടുത്തത്.

സെലക്ഷന്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകുമെങ്കിലും ആത് ടീമിന്റെ കരുത്തിനെ സൂചിപ്പിക്കുന്നുവെന്നാണ് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞത്. ആദ്യമായി ടീമിലെത്തിയ താരങ്ങള്‍ വരെ മിന്നും പ്രകടനമാണ് പുറത്തെടുത്തത് തനിക്ക് ഏറെ സന്തോഷം തരുന്നുവെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.