എ എഫ് സി കപ്പ് പ്ലേ ഓഫിനും കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല

Bengaluru Fc Chethri Isl
Photo: Twitter/@IndSuperLeague

ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല. ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെ മത്സരം നടത്താൻ ആണ് എ എഫ് സി അധികൃതർ പറഞ്ഞിരിക്കുന്നത്. പ്രിലിമനറി സ്റ്റേജിൽ ഏപ്രിൽ 14നാണ് ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരം. ട്രിബുവൻ ആർമി എഫ് സിയും ശ്രീലങ്കൻ പോലീസും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബെംഗളൂരു എഫ് നേരിടുക.

ആ മത്സരം വിജയിച്ചാൽ ഏപ്രിൽ 21ന് അവസാന പ്ലെ ഓഫ് മത്സരവും നടക്കും. ബംഗ്ലാദേശ് ക്ലബായ അബാനി ധാക്ക, മാൽഡീവ്സ് ക്ലബായ ഈഗിൾസ്, ഭൂട്ടാൻ ക്ലബായ തിമ്പു സിറ്റി എന്നീ ക്ലബുകളിൽ ഏതെങ്കിലും ഒന്നാകും അവസാന റൗണ്ടിൽ ബെംഗളൂരു എഫ് സിയുടെ എതിരാളികൾ