സൗരവ് ഗാംഗുലി ഐ.സി.സി ചെയർമാൻ ആവണമെന്ന് ഗ്രെയിം സ്മിത്ത്

നിലവിലെ ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി തന്റെ കാലാവധി കഴിയുമ്പോൾ ഐ.സി.സി ചെയർമാൻ ആവണമെന്ന് മുൻ ദക്ഷിണാഫിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. ജൂലൈ മാസത്തിൽ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി തീരാനിരിക്കെയാണ് ഗ്രെയിം സ്മിത്തിന്റെ പ്രതികരണം. സൗരവ് ഗാംഗുലിയുടെ കലാവധി നീട്ടിയെടുക്കാൻ ബി.സി.സി.ഐ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ ഗാംഗുലി ജൂലൈ മാസത്തിൽ ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരും.

“ഐ.സി.സിയുടെ തലപ്പത്ത് മികച്ചൊരു വ്യക്തി വരേണ്ടത് അതിവിശ്യമാണ്. കോവിഡ്-19 വൈറസ് ബാധക്ക് ശേഷം ഐ.സി.സിയെ നയിക്കാൻ ശക്തനായ ഒരാൾ നേതൃസ്ഥാനത്ത് വേണം. നേതൃത പ്രാവീണ്യവും ആധുനിക ക്രിക്കറ്റും കളിച്ച ഒരാൾ ആ സ്ഥാനം ഏറ്റെടുക്കണം” സ്മിത്ത് പറഞ്ഞു. അത്കൊണ്ട് തന്നെ സൗരവ് ഗാംഗുലിയെ പോലെയുള്ള ഒരാൾ ഐ.സി.സി പ്രസിഡന്റായി വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ക്രിക്കറ്റിനെ ശെരിയായ രീതിയിൽ മനസ്സിലാക്കാൻ ഗാംഗുലിക്ക് കഴിയുമെന്നും ഗ്രെയിം സ്മിത്ത് പറഞ്ഞു.