“സഹലിന് യൂറോപ്പിൽ കളിക്കാനുള്ള മികവ് ഉണ്ട്”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹലിന് വലിയ ഭാവി തന്നെ ഉണ്ടെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും വലിയ ടാലന്റാണ് സഹൽ. കേരള ബ്ലാസ്റ്റേഴ്സ് യുവതാരത്തിന്റെ ശൈലി തനിക്ക് ഏറെ ഇഷ്ടമാണ് എന്നും ഹ്യൂം പറഞ്ഞു‌. പക്ഷെ സഹലിന് ഇപ്പോൾ ആവശ്യം കഠിന പ്രയത്നമാണ് എന്നും പ്രയത്നിച്ചാൽ താരത്തിന് സൂപ്പർ സ്റ്റാർ ആയി വളരാം എന്നും ഹ്യൂം പറഞ്ഞു.

സഹൽ, അനിരുദ്ധ് താപ എന്നിവർക്ക് യൂറോപ്പിൽ കളിക്കാനുള്ള ഫിസിക്കൽ ബലം ഉണ്ട്. സഹലിന് ഇപ്പോൾ സ്ഥിരതയാണ് വേണ്ടത്‌. അനിരുദ്ധ് താപയെ സഹലിന് മാതൃകയാക്കാം. അവസാന മൂന്ന് വർഷവും കഠിന പ്രയത്നം നടത്തി സ്ഥിരത ഉറപ്പ് തരുന്ന താരമായി അനിരുദ്ധ് താപ ഇപ്പോൾ മാറി എന്ന് ഹ്യൂം പറഞ്ഞു. ലാലിയൻസുവാള ചാങ്തെയും വലിയ പ്രതീക്ഷ നൽകുന്ന താരമാണെന്ന് ഹ്യൂം പറഞ്ഞു.

Advertisement