നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ സീരീസ് തുടങ്ങാനുള്ള ശ്രമങ്ങളുടെ ചർച്ചകൾക്കായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ. വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായും ചർച്ചകൾ നടത്താൻ വേണ്ടിയാണ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.
ബി.സി.സി.ഐ പ്രസിഡന്റായതിന് ശേഷം സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റിലെ വമ്പന്മാരായ നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ടൂർണമെന്റ് നടത്താൻ ശ്രമം തുടങ്ങിയത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പം ഇന്ത്യയെയും പിന്നെ മറ്റൊരു ടീമിനെയും ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താനാണ് പദ്ധതിയിട്ടത്. മൂന്നിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആയതുകൊണ്ടുതന്നെ ഇതിന് ഐ.സി.സി അനുമതി ആവശ്യമാണ്. ഇതിനോട് അനുകൂലമായ നിലപാടുകളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും എടുത്തത്.