ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; ഹരിയാന സെമിയില്‍

- Advertisement -

കൊല്ലം ; ദേശിയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന സെമിയില്‍ കടന്നു. ഒഡീഷയെ 4-2 ന് തോല്‍പിച്ചാണ് ഹരിയാന സെമിയിലെത്തിയത്. അമൻദീപ് കൗർ, ദീപിക, അന്നു, ദേവിക സെൻ എന്നിവര്‍ ഹരിയാനയുടെ ഗോളുകൾ നേടി.

ദീപ്തി ലാക്രയുടെ വകയായിരുന്നു ഒഡീഷ നേടിയ 2 ഗോളുകളും. രണ്ടാം സെമിയില്‍ ഹരിയാന മഹാരാഷ്ട്ര-ജാർഖണ്ഡ് ക്വാര്‍ട്ടര്‍ മത്സരവിജയിയെ നേരിടും. ഈ മാസം 8 ന് വൈകിട്ട് 4നാണ് രണ്ടാം സെമി ഫൈനൽ.

Advertisement