ദാദ ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരൻ

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരനായി ചുമതലയേറ്റു. ഇന്ന് ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ 33 മാസത്തെ CoAയുടെ ഭരണത്തിന് അവസാനം വരുത്തിക്കൊണ്ടാണ് സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റത്. ഗാംഗുലി ബി.സി.സി.ഐയുടെ 39മത്തെ പ്രസിഡന്റാണ്.

കഴിഞ്ഞ ആഴ്ചയിലാണ് ബി.സി.സി.ഐ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും മഹിമ വർമ്മ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷററായി മുൻ ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ ദുമാലും ജോയിന്റ് സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള ജയേഷ് ജോർജും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.