ഒരു മോശം മത്സരം കൊണ്ട് രോഹിത് മോശം ക്യാപ്റ്റൻ ആകില്ല എന്ന് ഗംഭീർ

Newsroom

Picsart 23 11 12 23 26 34 980
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ ഒരു മോശം ക്യാപ്റ്റൻ ആണെന്ന് പറയാൻ ആകില്ല എന്ന് ഗൗതം ഗംഭീർ. ക്യാപ്റ്റൻസിയിൽ രോഹിത് വളരെ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. അഞ്ച് ഐപിഎൽ ട്രോഫികൾ നേടുക എളുപ്പമല്ല. കഴിഞ്ഞ 50 ഓവർ ലോകകപ്പിൽ ഇന്ത്യ ആധിപത്യം പുലർത്തിയ രീതി നോക്കുക. ഗംഭീർ പറഞ്ഞു. ‌

രോഹിത് 23 11 20 23 35 27 285

“ലോകകപ്പ് ഫൈനലിന് മുമ്പും ഞാൻ പറഞ്ഞു… റിസൾട്ട് പരിഗണിക്കാതെ, ഫലം എന്തായാലും ഇന്ത്യ ഒരു ചാമ്പ്യൻ ടീമിനെപ്പോലെ കളിച്ചു. ഒരു മോശം കളി രോഹിത് ശർമ്മയെയോ ഈ ടീമിനെയോ മോശം ടീമായി മാറ്റില്ല. പത്ത് മത്സരങ്ങളും ടൂർണമെന്റിൽ മുഴുവൻ ആധിപത്യം പുലർത്തിയ രീതിയും. ഒരു മോശം കളി കാരണം നിങ്ങൾ രോഹിത് ശർമ്മയെ മോശം ക്യാപ്റ്റൻ എന്ന് വിളിക്കുകയാണെങ്കിൽ, ഇത് ന്യായമല്ല” ഗംഭീർ പറഞ്ഞു.

“രോഹിത് ശർമ്മ മികച്ച ഫോമിലാണെങ്കിൽ, അദ്ദേഹം ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കണം, അല്ലെങ്കിൽ മികച്ച ഫോമിലല്ലെങ്കിൽ, മികച്ച ഫോമിലല്ലാത്തവരെ ടി20 ലോകകപ്പിലേക്ക് എടുക്കരുത്. ക്യാപ്റ്റൻ എന്നത് ഒരു ഉത്തരവാദിത്തമാണ്” അദ്ദേഹം പറഞ്ഞു.