“ഇന്ത്യൻ ടീം നന്നായി കളിക്കാത്തതിന് ഐ പി എല്ലിനെ കുറ്റം പറയരുത്” – ഗംഭീർ

Picsart 22 11 26 22 38 43 901

ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ മോശം പ്രകടനത്തിന് ഐ പി എല്ലി‌നെ കുറ്റം പറയുന്നത് ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഐപിഎൽ. എന്റെ എല്ലാ ബോധ്യത്തോടെയും എനിക്ക് ഇത് പറയാൻ കഴിയും. എന്ന് ഗംഭീർ പറഞ്ഞു.

ഗംഭീർ 22 11 26 22 38 51 802

ഐപിഎല്ലിന്റെ തുടക്കം മുതൽ തന്നെ വൻ പ്രതിഷേധമാണ് ഐ പി എല്ലിന് എതിരെ ഉയരുന്നത്. ഓരോ തവണയും ഇന്ത്യൻ ക്രിക്കറ്റ് മോശം പ്രകടനം പുറത്തെടുക്കുമ്പോൾ കുറ്റപ്പെടുത്തൽ എല്ലാവരും ഐപിഎല്ലിനു നേരെ വരുന്നു, അത് ന്യായമല്ല. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ, കളിക്കാരെ കുറ്റപ്പെടുത്തുക, പ്രകടനത്തെ കുറ്റപ്പെടുത്തുക പകരം ഐപിഎല്ലിനെതിരെ വിരൽ ചൂണ്ടുന്നത് അന്യായമാണ്. ഗംഭീർ പറഞ്ഞു.

ഐ പി എൽ ഇവിടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സുരക്ഷമാക്കുക ആണെന്നും ഗംഭീർ പറഞ്ഞു. ഒരു കായികതാരത്തിന് 35-36 വയസ്സ് വരെ മാത്രമേ സമ്പാദിക്കാൻ കഴിയൂ. ഐപിഎൽ ഉള്ളത് താരങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നു എന്നും അത് വളരെ പ്രധാനമാണ് എന്നും മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.