ഓസ്‌ട്രേലിയക്ക് എതിരായ പരിക്ക് മൂലം ലൂകാസ് ഹെർണാണ്ടസ് കളി നിർത്താൻ വരെ ആലോചിച്ചു

Lucashernandez

ഓസ്‌ട്രേലിയക്ക് എതിരായ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ എ.സി.എൽ പരിക്ക് ഏറ്റു പിൻവലിക്കപ്പെട്ട ലൂകാസ് ഹെർണാണ്ടസ് ഫുട്‌ബോൾ തന്നെ നിർത്താൻ ആലോചിച്ചത് ആയി റിപ്പോർട്ട്. പ്രസിദ്ധ ഫ്രഞ്ച് മാധ്യമം ആയ ‘ലെ’ഇക്വിപ്പ്’ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസ് 4-1 നു ജയിച്ച മത്സരത്തിൽ ലെഫ്റ്റ് ബാക്ക് ആയ ബയേൺ മ്യൂണിക് താരത്തിന് പകരക്കാരനായി സഹോദരൻ ആയ എ.സി മിലാൻ താരം തിയോ ഫെർണാണ്ടസ് ആണ് മത്സരം പൂർത്തിയാക്കിയത്.

എന്നാൽ 26 കാരനായ താരത്തെ വിരമിക്കൽ തീരുമാനത്തിൽ നിന്നു അദ്ദേഹത്തിന്റെ അമ്മ പിൻവലിപ്പിക്കുക ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ ഫ്രഞ്ച് ലോകകപ്പ് ടീമിൽ നിന്നു പുറത്തായ ലൂകാസ് ഈ സീസണിൽ ബയേണിനും ആയും കളിക്കില്ല. എന്നാൽ താരത്തിന്റെ പരിക്ക് താരത്തിന് പുതിയ കരാർ നൽകുന്നതിൽ നിന്നു ബയേണിനെ തടയില്ല എന്നാണ് സൂചന. 2018 ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ ആ കിരീടാനേട്ടത്തിൽ വലിയ പങ്ക് ആണ് എന്ന് ലൂകാസ് ഫെർണാണ്ടസ് വഹിച്ചത്.